അഞ്ചാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ഏപ്രില്‍ 10ന് തുടങ്ങും.
സര്‍വകലാശാല പഠനവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷ ഏപ്രില്‍ മൂന്നിന് തുടങ്ങും.
എം.എസ് സി ഒന്നാം സെമസ്റ്റര്‍ ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, മൈക്രോ ബയോളജി, സൈക്കോളജി നവംബര്‍ 2021 പരീക്ഷകളുടെയും എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് നവംബര്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മാര്‍ച്ച് 28ന് തുടങ്ങുന്ന അഫ്ദലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍. വിദ്യാര്‍ഥികള്‍ പരീക്ഷകേന്ദ്രം വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തണം.
ഒന്നാം സെമസ്റ്റര്‍ എം.എ ഉർദു നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഓട്ടോ മൊബൈല്‍-ഓട്ടോ ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് ഏപ്രില്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം.
തൃശൂർ: േമയ് രണ്ടിന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർ) പരീക്ഷക്ക് ഏപ്രിൽ മൂന്ന് മുതൽ 17 വരെയും ഫൈനോടെ 19 വരെയും സൂപ്പർഫൈനോടെ 20 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 27ന് തുടങ്ങുന്ന ഫൈനൽ പ്രഫഷനൽ ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010 & 2015 സ്കീം) പ്രാക്ടിക്കൽ, മാർച്ച് 28ന് തുടങ്ങുന്ന എം.ഡി ഹോമിയോപ്പതി പാർട്ട്-I സപ്ലിമെന്ററി പ്രാക്ടിക്കൽ, ഏപ്രിൽ 10ന് തുടങ്ങുന്ന ഫസ്റ്റ് ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി പ്രാക്ടിക്കൽ, ഫോർത്ത് ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി പ്രാക്ടിക്കൽ, ഏപ്രിൽ 11ന് തുടങ്ങുന്ന സെക്കൻഡ് ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി പ്രാക്ടിക്കൽ.
തേർഡ് ബി.എസ്സി നഴ്സിങ് ആയുർവേദ ഡിഗ്രി പ്രാക്ടിക്കൽ, ഏപ്രിൽ 10ന് തുടങ്ങുന്ന തേർഡ് ബി.ഫാം ആയുർവേദ ഡിഗ്രി പ്രാക്ടിക്കൽ, ഫൈനൽ ബി.ഫാം ആയുർവേദ ഡിഗ്രി പ്രാക്ടിക്കൽ, ഏപ്രിൽ 11ന് തുടങ്ങുന്ന ഫസ്റ്റ് ബി.ഫാം ആയുർവേദ ഡിഗ്രി പ്രാക്ടിക്കൽ, ഏപ്രിൽ 24ന് തുടങ്ങുന്ന സെക്കൻഡ് ബി.ഫാം ആയുർവേദ ഡിഗ്രി പ്രാക്ടിക്കൽ, ഏപ്രിൽ നാലിന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016 & 2014 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച നാലാം വർഷ ബി.പി.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.