എസ്.ഡി.ഇ 2021 പ്രവേശനം ബി.എ, ബി.കോം, ബി.ബി.എ അഞ്ച്, ആറ് സെമസ്റ്റര്‍ ട്യൂഷന് ഫീസ് പിഴ കൂടാതെ മേയ് 15നകവും 100 രൂപ പിഴയോടെ 25നകവും 500 രൂപ പിഴയോടെ 31നകവും ഓണ്‍ലൈനായി അടക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407356.
രണ്ടാം സെമസ്റ്റര്‍ എം.ടി.എച്ച്.എം ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.
എം.പി.എഡ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 െറഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എ െഡവലപ്മെന്റ് ഇക്കണോമിക്സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ആറ് വരെ അപേക്ഷിക്കാം.
ബി.കോം, എല്‍.എല്‍.ബി ഒന്നാം സെമസ്റ്റര്‍ ഒക്ടോബര്‍ 2020, 2021 രണ്ടാം സെമസ്റ്റര്‍ മാര്‍ച്ച് 2021, 2022 െറഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒമ്പത് വരെ അപേക്ഷിക്കാം.
എം.എസ് സി ഒന്നാം സെമസ്റ്റര്‍ അക്വാകള്‍ച്ചര്‍ ആൻഡ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2021 പരീക്ഷയുടെയും ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി ഡിസംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി ഡിസംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെം പി.ജി െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 17ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെം എം.സി.എ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 10നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും 13നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം.
തൃശൂർ: മേയ് 16ന് തുടങ്ങുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക് ഏപ്രിൽ 10 മുതൽ 24 വരെയും ഫൈനോടെ 26 വരെയും സൂപ്പർ ഫൈനോടെ 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച രണ്ടാം വർഷ എം.പി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.