കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജുക്കേഷന്‍ സെന്ററുകളില്‍ അറബി അസി. പ്രഫസര്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് 28ന് മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല ഇന്റഗ്രേറ്റഡ് എം.എ െഡവലപ്മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ സോഷ്യോളജി അസി. പ്രഫസറെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യതകളുള്ളവര്‍ രേഖകള്‍ സഹിതം 19ന് രാവിലെ 10.30ന് സര്‍വകലാശാല കാമ്പസിലെ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എത്തണം. ഫോണ്‍: 8606622200, 0494 2407345.
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം 13ന് രാവിലെ 10ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ ചേരും.
ഡി.എസ്.ടി-എസ്.ഇ.ആര്.ബി പ്രോജക്ടില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ കാലിക്കറ്റ് സര്‍വകലാശാല ഭൗതികശാസ്ത്ര പഠനവിഭാഗം പ്രഫസര്‍ ഡോ. കെ.പി. സുഹൈലിന് കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ / പ്രോജക്ട് അസോസിയേറ്റ് - ഒന്ന് ആകാന്‍ യോഗ്യരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 20ന് മുമ്പ് zuhail@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 8714313267.
എട്ടാം സെമസ്റ്റര്‍ ബി.ബി.എ - എല്‍.എല്‍.ബി (ഓണേഴ്സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.കോം - ബി.ബി.എ ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 15ന് തുടങ്ങും.
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.സി.എ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022, ഡിസംബര്‍ 2022, ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ ബി.എ, ബി.കോം., ബി.ബി.എ, ബി.എ അഫ്ദലുല്‍ ഉലമ ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
എം.സി.എ മൂന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യശാസ്ത്ര സർവകലാശാല മേയ് 12 മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി.ഫാം സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷക്ക് ഈമാസം 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടുകൂടി 26 വരെയും 335 രൂപ സൂപ്പർഫൈനോടുകൂടി 28 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മേയ് 15 മുതലാരംഭിക്കുന്ന അവസാന വർഷ ബി.ഫാം സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷക്ക് ഈമാസം 25വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടുകൂടി 27 വരെയും 335 രൂപ സൂപ്പർ ഫൈനോടെ 29 വരെയും രജിസ്ട്രേഷൻ നടത്താം.
മേയ് 18നാരംഭിക്കുന്ന ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി പരീക്ഷ, മേയ് 16 മുതലാരംഭിക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് സപ്ലിമെന്ററി (2010 & 2016 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.