തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്നോളജിയില്‍ 2023-24 വര്‍ഷത്തെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഹെല്പ് ഡെസ്ക് ആരംഭിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, പ്രിന്റിങ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനത്തിനാണ് ഹെല്പ് ഡെസ്ക് തുടങ്ങിയത്. കീം എക്സാമിന് അപേക്ഷിക്കാത്തവര്‍ക്കും പ്രവേശനം നേടാൻ അവസരമുണ്ട്. ഫോണ്‍: 95671 72591, 91884 00223.
2023-24 അധ്യയനവര്‍ഷത്തെ വിവിധ പഠനവകുപ്പുകളിലെ പി.ജി, ഇന്റഗ്രേറ്റഡ് പി.ജി, സര്‍വകലാശാല സെന്ററുകളിലെ എം.സി.എ, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി, എം.എസ് സി ഫോറന്‍സിക് സയന്‍സ് കോഴ്സുകളുടെ പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയുടെ (സി.യു ക്യാറ്റ് 2023) ടൈംടേബിളും ഹാള്‍ടിക്കറ്റും വെബ്സൈറ്റില്‍ ഉണ്ട്.
ഹാള്‍ടിക്കറ്റില്‍ നല്കിയ വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തെളിവ് സഹിതം പ്രവേശന വിഭാഗത്തെ അറിയിക്കണം. ഫോണ്‍: 0494 2407017, 7016, ഇ-മെയില്‍ doaentrance@uoc.ac.in
മേയ് 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.ബി.എ യു.ജി ഓഡിറ്റ് കോഴ്സ് ഓണ്‍ലൈന്‍ പരീക്ഷ പ്രസ്തുത ദിവസം നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ നടക്കുന്നതിനാല്‍ 12ന് വൈകീട്ട് മൂന്ന് മുതല്‍ നാല് വരെ ബി.കോം ബാച്ച് നാലിനോടൊപ്പം നടത്താന്‍ തീരുമാനിച്ചു. നാലാം സെമസ്റ്റര്‍ ബി.എ ഇക്കണോമിക്സ് യു.ജി ഓഡിറ്റ് കോഴ്സ് പരീക്ഷയില്‍ മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
എസ്.ഡി.ഇ 2022 പ്രവേശനം യു.ജി. രണ്ടാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസുകള്‍ മേയ് 13 മുതല്‍ 25 വരെ നടക്കും.
വിദ്യാർഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2400288, 2407356.
തൃശൂർ: ജൂൺ ആറിന് തുടങ്ങുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി സപ്ലിമെന്ററി പരീക്ഷക്ക് മേയ് 22 വരെയും ഫൈനോടെ 24 വരെയും സൂപ്പർ ഫൈനോടെ 26 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളിൽ പരാജയപ്പെട്ടവർക്ക് മേയിൽ നടക്കുന്ന പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് സപ്ലിമെന്ററി ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് 10 വരെ പിഴ കൂടാതെ പരീക്ഷാ രജിസ്ട്രേഷൻ നടത്താം.
മേയ് 15ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.ഫാം സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷ കേന്ദ്രങ്ങളിലുള്ള മാറ്റം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ മാതൃ കോളജിൽനിന്ന് അഡ്മിറ്റ് കാർഡ് കൈപറ്റി അനുവദിച്ച കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.
മേയ് 29 മുതൽ ജൂൺ ഏഴ് വരെ നടക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ഫാം സപ്ലിമെന്ററി (2017 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും വർഷ പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ് റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പ് ആവശ്യമുള്ളവർ ഓൺലൈനായി മേയ് 22നകം അപേക്ഷിക്കണം.
മാർച്ചിൽ നടത്തിയ പ്രിലിമിനറി എം.ഡി/ എം.എസ് ആയുർവേദ റെഗുലർ/ സപ്ലിമെന്ററി (2016 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പകർപ്പ് ആവശ്യമുള്ളവർ ഓൺലൈനായി മേയ് 15നകം അപേക്ഷിക്കണം.
മാർച്ചിൽ നടന്ന ഫൈനൽ ഇയർ പി.ജി ഡിപ്ലോമ (ആയുർവേദ) റെഗുലർ/ സപ്ലിമെന്ററി (2019 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും പകർപ്പ് ആവശ്യമുള്ളവർ മേയ് 15നകം അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.