തേഞ്ഞിപ്പലം: എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.എസ് സി മാത്തമാറ്റിക്സ് നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂണ്‍ 14ന് തുടങ്ങും.
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ മാത്തമാറ്റിക്സ് ലെക്ചററുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികള്‍ ജൂണ്‍ അഞ്ചിന് നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ കോളജ് വെബ്സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗത്തില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ.പി. മനോജിന് കീഴില്‍ പി.എച്ച്ഡിക്ക് നാല് ഒഴിവ്. യോഗ്യരായവര്‍ പഠനവിഭാഗവുമായി ബന്ധപ്പെട്ട് ജൂണ്‍ ഏഴിന് രാവിലെ 11ന് രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവിഭാഗത്തില്‍ സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ സഹായത്താല്‍ നടത്തുന്ന പ്രോജക്ടിലേക്ക് രണ്ട് പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. യോഗ്യരായവര്‍ വിശദ ബയോഡേറ്റയും മറ്റ് അനുബന്ധ രേഖകളും ജൂണ്‍ 14ന് മുമ്പ് (resmil@uoc.ac.in) എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9446564064
തൃശൂർ: ജൂലൈ മൂന്ന് മുതലാരംഭിക്കുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് I സപ്ലിമെന്ററി (2010&2016 സ്കീം) പരീക്ഷക്ക് ജൂൺ മൂന്നുമുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ 17 വരെയും 335 രൂപ സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജൂലൈ മൂന്ന് മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി.എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി (2010, 2015 & 2016 സ്കീം) പരീക്ഷക്ക് ജൂൺ ഒന്നുമുതൽ 13വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 15 വരെയും 335 രൂപ സൂപ്പർ ഫൈനോടെ 17 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജൂൺ അഞ്ച് മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി.എസ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ (2019 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂൺ അഞ്ച് മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.