കാലിക്കറ്റ് സര്‍വകലാശാല 2023 വര്‍ഷത്തെ ബി.എഡ്, ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ (ഹിയറിങ് ഇംപയേഡ് ആൻഡ് ഇന്റലക്ച്വല്‍ ഡിസബിലിറ്റി) പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി 28ന് വൈകീട്ട് അഞ്ചുവരെ നീട്ടി. ഫോണ്‍: 0494 2407016, 2660600
മൂന്നാം സെമസ്റ്റര്‍ എം.വോക് നവംബര്‍ 2021, 2022 പരീക്ഷകള്‍ ജൂലൈ ആറിന് തുടങ്ങും.
നാലാം സെം എം.എ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ 12ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.എ ഹിന്ദി, ഫങ്ഷനല്‍ ഹിന്ദി ആൻഡ് ട്രാന്‍സിലേഷന്‍ നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ്, സോഷ്യോളജി നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഡെവലപ്മെന്റ് ഇക്കണോമിക്സ് ഏപ്രില്‍ 2022 പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.പി.ഇ ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച ബി.ആര്‍ക്ക് വിദ്യാർഥികള്‍ക്ക് കോളജ് മാറ്റത്തിന് അപേക്ഷിക്കാം. ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത, മൂന്നാം സെമസ്റ്റര്‍ ക്ലാസിലേക്ക് സ്ഥാനക്കയറ്റത്തിന് അര്‍ഹരായവരെയാണ് പരിഗണിക്കുക. 15നകം പ്രിന്‍സിപ്പല്‍ മുഖേന അപേക്ഷിക്കണം.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വയനാട് ചെതലയത്തുള്ള ഐ.ടി.എസ്.ആറില്‍ 2023 -24ലെ എം.എ സോഷ്യോളജി റെസിഡന്‍ഷ്യല്‍ കോഴ്സിന് എസ്.ടി വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ജൂലൈ 10നകം ഐ.ടി.എസ്.ആര് ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 9645598986.
കാലിക്കറ്റ് സര്‍വകലാശാല ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ പ്രഫ. എം.എം. മുസ്തഫയുടെ കീഴില്‍ എനി ടൈം പിഎച്ച്.ഡി സ്കീമിലുള്ള ഒഴിവിലേക്ക് ജൂലൈ മൂന്നിന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവര് അസ്സല് രേഖകള്‍ സഹിതം ഭൗതികശാസ്ത്ര പഠനവിഭാഗത്തില്‍ ഹാജറാകണം.
കാലിക്കറ്റ് സര്‍വകലാശാല 2023 -24 അധ്യയന വര്‍ഷത്തെ അഫ്ദലുല്‍ ഉലമ (പ്രിലിമിനറി) ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അപേക്ഷ 30ന് വൈകീട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് രജിസ്ട്രേഷന് ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407016, 2407017, 2660600.
കാലിക്കറ്റ് സര്‍വകലാശാല 2023 -24 അധ്യയന വര്‍ഷത്തെ രണ്ട് വര്‍ഷ ബി.പി.എഡ്, ഇന്റഗ്രേറ്റഡ് ബി.പി.ഇ കോഴ്സുകളുടെ പ്രവേശന പരീക്ഷയും കായികക്ഷമത പരീക്ഷയും 30ന് തുടങ്ങും. സര്‍വകലാശാല ഇൻഡോര്‍ സ്റ്റേഡിയമാണ് കേന്ദ്രം. ഹാള്‍ടിക്കറ്റ് 26 മുതല്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407017, 7016.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ മൂന്ന് വരെയും 180 രൂപ പിഴയോടെ ജൂലൈ അഞ്ച് വരെയും അപേക്ഷിക്കാം.
ഒന്നാം സെം അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബ്ള്‍ ഡിഗ്രി ബി.കോം, എല്‍എല്‍.ബി (ഓണേഴ്സ്) ഒക്ടോബര്‍ 2021, 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ മാര്‍ച്ച് 2022 റെഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ജൂലൈ മൂന്നുവരെയും 180 രൂപ പിഴയോടെ അഞ്ചു വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.കോം വൈവ 26ന് തുടങ്ങും.
തൃശൂർ: ജൂൺ 26, 27 തീയതികളിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്കീം) പ്രാക്ടിക്കൽ, ജൂലൈ ആറ്, ഏഴ് തീയതികളിൽ നടക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -I ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, ജൂലൈ 10 മുതൽ 21 വരെ നടക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി, ജൂലൈ 18 മുതൽ 29 വരെ നടക്കുന്ന ഒന്നാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2019 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ചിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച ഒന്നാം വർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, രണ്ടാം വർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.