കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ പി.ജി പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്മെന്റ് ലഭിച്ചവര്‍ ആഗസ്റ്റ് ഒന്നിന് വൈകീട്ട് മൂന്നിന് മുമ്പ് മാൻഡേറ്ററി ഫീസ് അടക്കണം. ആഗസ്റ്റ് ഒന്നിന് വൈകീട്ട് മൂന്നിനകം കോളജില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരപ്രവേശനം നേടണം. ഹയര്‍ ഓപ്ഷന് നിലനിര്‍ത്തിക്കൊണ്ട് വിദ്യാർഥികള്‍ക്ക് സ്ഥിര പ്രവേശനമെടുക്കാം. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ആഗസ്റ്റ് ഒന്നിന് വൈകീട്ട് മൂന്നിനകം ഹയര്‍ ഓപ്ഷന് റദ്ദാക്കണം.
കാലിക്കറ്റ് സര്‍വകലാശാല 2023-24 അധ്യയന വര്‍ഷത്തെ പി.ജി പ്രവേശനത്തിന് കമ്യൂണിറ്റി േക്വാട്ടയിലേക്ക് റിപ്പോര്‍ട്ട് ചെയ്തവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്സ് ലോഗിനില്‍ റാങ്ക് വിവരങ്ങള്‍ ലഭിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മെറിറ്റടിസ്ഥാനത്തില്‍ കോളജുകളില്‍നിന്നുള്ള നിർദേശാനുസരണം ആഗസ്റ്റ് ഒന്നിന് വൈകീട്ട് മൂന്നിനകം പ്രവേശനം നേടണം.
സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, സ്വാശ്രയ കോളജുകള്‍ എന്നിവയില്‍ 2023-24 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് 29 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 875 രൂപയാണ് രജിസ്ട്രേഷന് ഫീസ്. മാര്‍ച്ച് എട്ടിലെ വിജ്ഞാപന പ്രകാരം അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും കെ-മാറ്റ്, സി-മാറ്റ് സ്കോര്‍ രേഖപ്പെടുത്താതെ അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷ പുനഃസമര്‍പ്പണം നടത്താം.
സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് േക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407017, 2407363.
ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി നവംബര്‍ 2021, 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് 16ന് തുടങ്ങും.
സര്‍വകലാശാല എൻജിനീയറിങ് കോളജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ആഗസ്റ്റ് 10ന് തുടങ്ങും.
ഒന്നാം വര്‍ഷ ബി.എഫ്.എ ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്റ്റ് 14ന് തുടങ്ങും.
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ എം.കോം ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 31ന് തുടങ്ങും.
നാലാം വര്‍ഷ ബി.എഫ്.എ ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് എട്ട് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.ബി.എ, എല്‍എല്‍.ബി ഏപ്രില്‍ 2023 െറഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ആഗസ്റ്റ് 23 വരെയും 180 രൂപ പിഴയോടെ 25 വരെയും ആഗസ്റ്റ് 11 മുതല്‍ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2023 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. 180 രൂപ പിഴയോടെ ആഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം.
മൂന്ന് മുതല്‍ ആറ് വരെ സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്റ്റ് എട്ട് വരെയും 180 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ യു.ജി ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ആഗസ്റ്റ് 10 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.വോക് സോഫ്റ്റ്വെയര് െഡവലപ്മെന്റ് വിത്ത് സ്പെഷലൈസേഷന് ഇന്‍ േഡറ്റ അനലിറ്റിക്സ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ 31, ആഗസ്റ്റ് രണ്ട്, നാല് തീയതികളില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ജിയോളജി, ബയോകെമിസ്ട്രി, മൈക്രോ ബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ വിവിധ പഠനവകുപ്പുകളില്‍ അസി. പ്രഫസര്‍, ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് അഞ്ചിന് ഭരണകാര്യാലയത്തില്‍ നടക്കും.
സര്‍വകലാശാല ഫിലോസഫി പഠനവിഭാഗം പി.ജി കോഴ്സിന് തുടർ ലിസ്റ്റില്‍നിന്നുള്ള പ്രവേശനം 29ന് രാവിലെ 10ന് പഠനവിഭാഗം ഓഫിസില്‍ നടക്കും.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ഉർദു വിഭാഗം ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് 29ന് രാവിലെ 11.30ന് അഭിമുഖം നടക്കും. യു.ജി.സി യോഗ്യതയുള്ളവർക്ക് മുൻഗണന.
കാലടി: സംസ്കൃത സർവകലാശാലയുടെ ബിരുദ പ്രോഗ്രാമുകളിലേക്ക് സേ പരീക്ഷയിൽ വിജയിച്ചവർ ഉൾപ്പെടെ യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വൊക്കേഷനൽ ഹയർ സെക്കൻഡറി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ടുവർഷം) അപേക്ഷിക്കാം. പ്രായം 2023 ജൂൺ ഒന്നിന് 22ൽ കൂടരുത്. 31നകം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in
സംസ്കൃത സർവകലാശാലയിലെ വിവിധ യു.ജി പ്രോഗ്രാമുകളിലേക്ക് എൻ.എസ്.എസ്, എൻ.സി.സി, സ്പോർട്സ്, ഭിന്നശേഷി-അന്ധ-ഓർഫൻ-ട്രാൻസ്ജെൻഡർ എന്നീ സ്പെഷൽ റിസർവേഷൻ വിഭാഗങ്ങളിലേക്കുള്ള അപേക്ഷകരുടെ പ്രവേശനത്തിന് 27ന് നിശ്ചയിച്ചിരുന്ന സെലക്ഷൻ നടപടികൾ ആഗസ്റ്റ് രണ്ടിന് രാവിലെ 10ന് കാലടി മുഖ്യകാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിൽ നടത്തുമെന്ന് സർവകലാശാല അറിയിച്ചു.
കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല യു.ജി ഒന്നും രണ്ടും എൻഡ് സെമസ്റ്റർ, ആഗസ്റ്റ് 2023 പരീക്ഷകൾക്ക് ഫൈനോടെ രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി 31 വരെ നീട്ടി. പരീക്ഷാകേന്ദ്രം (സീറ്റ് ലഭ്യത അനുസരിച്ച്) മാറ്റുന്നതിന് 250 രൂപ ഫീസോടെ ആഗസ്റ്റ് ഒന്നുമുതൽ ആറുവരെ പഠിതാവിന്റെ ലോഗിനിൽകൂടി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.