ന്യൂഡൽഹി: അവശേഷിക്കുന്ന െഎ.സി.എസ്.ഇ. (10 ാം ക്ലാസ്), ഐ.എസ്.സി (12 ാം ക്ലാസ്) പരീക്ഷകൾ ജൂലൈയിൽ നടത്താൻ ബോർഡ് തീരുമാനിച്ചു. െഎ.സി.എസ്.ഇ. (10 ാം ക്ലാസ്) പരീക്ഷകൾ ജൂലൈ 2 മുതൽ 12 വരെയും ഐ.എസ്.സി (12 ാം ക്ലാസ്) പരീക്ഷകൾ ജൂലൈ 1 മുതൽ 14 വരെയുമാണ് നടക്കുക. ലോക്ഡൗൺ കാരണം മാറ്റിവെച്ച പരീക്ഷകൾ നടത്താനുള്ള ടൈം ടേബിൾ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.െഎ.എസ്.സി.ഇ) പുറത്തുവിട്ടു.
ടൈം ടേബിൾ:
വിദ്യർഥികൾ മാസ്കും സാനിറ്റൈസറും കൊണ്ടുവരണം. ഗ്ലൗസ് വേണമെങ്കിൽ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.