തിരുവനന്തപുരം: ഐ.സി.എസ്.ഇ (പത്താം ക്ലാസ്) പരീക്ഷയിൽ കേരളത്തിൽ 99.97 ശതമാനം വിജയം. പരീക്ഷ എഴുതിയ 7519 പേരിൽ 7517 പേരും വിജയിച്ചു. \ ഐ.എസ്.സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷ എഴുതിയ 2599 പേരിൽ 2596 പേരും വിജയിച്ചു. 99.88 ശതമാനം വിജയം.
പത്താം തരത്തിൽ കേരളത്തിൽ തിരുവനന്തപുരം ചെമ്പക ലെകോൾ സ്കൂളിലെ എസ്. ശ്രേയയും അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയിലെ തെരേസ മറിയ ഡെന്നിയും മുന്നിലെത്തി.
99.60 ശതമാനം (സ്കോർ 498) മാർക്ക് നേടിയാണ് ഇരുവരും ഒന്നാമതെത്തിയത്. തൃശൂർ മേത്തല ഫിനിക്സ് പബ്ലിക് സ്കൂളിലെ പി.എസ്. നിജിഷ 99.40 ശതമാനം (497) നേടി രണ്ടാം സ്ഥാനവും നേടി.
തിരുവനന്തപുരം സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ പ്രഞ്ജൽ ഭട്ട്, തിരുവനന്തപുരം സർവോദയ വിദ്യാലയത്തിലെ സൊമൻഷു ഷാ, കായംകുളം ബിഷപ്മൂർ വിദ്യാപീഠത്തിലെ കല്യാണി കൃഷ്ണ, തിരുവനന്തപുരം സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ റിയ മറിയ മനോജ് എന്നിവർ 99.20 ശതമാനം (496) മാർക്കോടെ മൂന്നാം സ്ഥാനം പങ്കിട്ടു.
പന്ത്രണ്ടാം ക്ലാസ് (ഐ.എസ്.സി) പരീക്ഷയിൽ തിരുവനന്തപുരം സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ ശ്രേയ അനിൽ, തിരുവനന്തപുരം സർവോദയ വിദ്യാലയത്തിലെ എസ്. ഹഷ്ന ഷബി എന്നിവർ 99.25 ശതമാനം (397 മാർക്ക്) മാർക്കോടെ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഹയർസെക്കൻഡറി സ്കൂളിലെ ആർ. ഭദ്ര 99 ശതമാനം മാർക്കോടെ (396) രണ്ടാം സ്ഥാനം നേടി.
തിരുവനന്തപുരം സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ എൻ.ആർ. അരവിന്ദ്, തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിലെ കേശവ് രഞ്ജിത്ത്, അങ്കമാലി സെന്റ് പാട്രിക്സ് അക്കാദമിയിലെ ജൂലിയറ്റ് ലിസ്നോ എന്നിവർ 98.75 ശതമാനം (395) മാർക്ക് നേടി മൂന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.