ന്യൂഡൽഹി: ലോക് ഡൗൺ മൂലം മാറ്റിവെച്ച ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസ് പരീക്ഷകൾ ഏത് നഗരം/ ജില്ലയിൽ വേണമെങ്കിലും എഴുതാൻ അവസരം നൽകുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.ഇ). പരീക്ഷ സെൻററുകളിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർ ജൂൺ ഏഴിനകം ബന്ധപ്പെട്ട സ്കൂളിൽ പ്രേത്യകം അപേക്ഷ സമർപ്പിക്കണം.
ഇതിന് ഫീസീടാക്കില്ല. അതോടൊപ്പം തീവ്ര കോവിഡ് ബാധിത മേഖലകളിലെ കുട്ടികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ലെങ്കിൽ, ഘട്ടം ഘട്ടമായി അവസരം നൽകുമെന്നും കൗൺസിൽ അയച്ച സർക്കുലറിൽ സി.ഇ.ഒ. ഗെറി ആരത്തൂൺ വ്യക്തമാക്കി. ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് നടപടി.
രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് അതത് ജില്ലകളിലെ സി.ഐ.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിലാണ് പരീക്ഷ സൗകര്യം ഒരുക്കുക. വിദ്യാർഥികളിൽനിന്ന് ലഭിക്കുന്ന അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകൾ സി.ഐ.എസ്.ഇയുടെ കരിയർ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. പരീക്ഷയുടെ മാർഗനിർദേശങ്ങൾ സ്കൂളുകൾക്ക് ഉടൻ അയക്കുമെന്ന് കൗൺസിൽ അറിയിച്ചു. ഐ.സി.എസ്.ഇ 10 ക്ലാസ് പരീക്ഷകൾ ജൂലൈ രണ്ട് മുതൽ 12 വരെയും ഐ.എസ്.സി 12 ക്ലാസ് പരീക്ഷകൾ ജൂലൈ ഒന്നു മുതൽ 14 വരെയുമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.