യു.ജി.സി നെറ്റ്: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ

ന്യുഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാനുള്ള വിന്‍ഡോ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) നാളെ അടക്കും. യുജിസി നെറ്റ് ഡിസംബര്‍ 2024-നുള്ള അപേക്ഷാ ഫോമുകള്‍ ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം.

അപേക്ഷാ ഫോറം സമര്‍പ്പിക്കാനുള്ള സമയം 2024 ഡിസംബര്‍ 10, രാത്രി 11.50 വരെയാണ്. ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ വിശദാംശങ്ങളില്‍ തിരുത്തലുകള്‍ 2024 ഡിസംബര്‍ 12-13 മുതല്‍ നടത്താം. പരീക്ഷ 2025 ജനുവരി 1-19 വരെ നടത്താനാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

Tags:    
News Summary - UGC NET Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.