ന്യൂഡൽഹി അടക്കമുള്ള എയിംസുകൾ, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, പിജിമെർ ചണ്ഡിഗാർ, ശ്രീചിത്ര തിരുവനന്തപുരം എന്നീ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ 2025 ജനുവരി സെഷനിലേക്കുള്ള മെഡിക്കൽ പി.ജി (എം.ഡി/എം.എസ്/എം.സി.എച്ച്/ഡി.എം/എം.ഡി.എസ്) കോഴ്സുകളിൽ പ്രവേശനത്തിന് അഖിലേന്ത്യതലത്തിൽ നവംബർ 10ന് സംയുക്ത പ്രവേശന പരീക്ഷ (INI-CET) നടത്തും. എയിംസ് ന്യൂഡൽഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. പ്രവേശന പരീക്ഷാ വിജ്ഞാപനം www.aiimsexams.ac.inൽ ലഭ്യമാണ്. മുമ്പ് അപേക്ഷിച്ച് ബേസിക് രജിസ്ട്രേഷൻ സ്വീകരിച്ചിട്ടില്ലാത്തപക്ഷം ഒക്ടോബർ അഞ്ച് വൈകീട്ട് 5 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യാം. ഇതിനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭിക്കും.
രജിസ്ട്രേഷൻ സ്റ്റാറ്റസ് അറിയുവാനും ബേസിക് ഇൻഫർമേഷനിലെ തെറ്റുകൾ തിരുത്താനും ഒക്ടോബർ 6-8 വരെ സമയമുണ്ട്. ഫൈനൽ സ്റ്റാറ്റസ് 9ന് വൈകീട്ട് 5 മണിക്ക് അറിയാം. തുടർന്ന് എക്സാമിനേഷൻ യൂനിറ്റ് കോഡ് (ഇ.യു.സി) ജനറേറ്റ് ചെയ്ത് അപേക്ഷ ഒക്ടോബർ 18നകം പൂർത്തിയാക്കാം.
എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി ആനുകൂല്യങ്ങൾക്ക് പ്രാബല്യത്തിലുള്ള സർട്ടിഫിക്കറ്റുകളും ഒ.സി.ഐ കാർഡും അപ്ലോഡ് ചെയ്യുന്നതിന് ഒക്ടോബർ 24 വൈകീട്ട് 5 മണിവരെ സമയം അനുവദിച്ചിട്ടുണ്ട്. നവംബർ നാലിന് അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യും.
കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും എയിംസ് എക്സാംസ് വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.