സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ

ന്യുഡൽഹി: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾക്ക് ഫെബ്രുവരി 15ന് തുടക്കമാകും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18നും 12ാം ക്ലാസിലേത് ഏപ്രിൽ നാലിനും അവസാനിക്കും. ഇത്രയും നേര​ത്തേ പരീക്ഷ തിയ്യതി പ്രഖ്യാപിക്കുന്നത് ആദ്യമായിട്ടാണ്. രാവിലെ 10.30നാണ് പരീക്ഷകൾ ആരംഭിക്കുകയെന്ന് ​ബുധനാഴ്ച രാത്രി ഇറക്കിയ കുറിപ്പിൽ പരീക്ഷ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് അറിയിച്ചു. വിശദമായ ഡേറ്റ് ഷീറ്റ് www.cbse.gov.in ല ലഭിക്കും

Tags:    
News Summary - CBSE 10th, 12th Board Exams to Begin on 15th February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.