ഉച്ചഭക്ഷണ പദ്ധതി :സ്‌കൂളുകൾക്ക് നൽകാനുള്ള കുടിശ്ശിക രണ്ട് ദിവസത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ പാചകത്തൊഴിലാളികൾക്കുള്ള കുടിശ്ശിക വേതനവും പദ്ധതി നടത്തിപ്പിനായി സ്‌കൂളുകൾക്ക് നൽകാനുള്ള കുടിശ്ശികയും രണ്ട് ദിവസത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ അധ്യയന വർഷം കുടിശ്ശികയില്ലാതെ പാചകത്തൊഴിലാളികൾക്കുള്ള വേതനവും പദ്ധതി നടത്തിപ്പിനായി സ്‌കൂളുകൾക്ക് നൽകാനുള്ള വിഹിതവും മുടക്കമില്ലാതെ വിതരണം ചെയ്യാനാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഫണ്ടിന്റെ അപര്യാപ്തത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 167 കോടി രൂപയുടെ വിനിയോഗ അനുമതി നൽകിയിട്ടുണ്ട്. തുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് പണം എത്തുകയും ചെയ്തിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പാചക തൊഴിലാളികൾക്ക് കുടിശ്ശിക വന്ന ഓഗസ്റ്റ് മാസത്തെ പകുതി വേതനവും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും വരും ദിവസങ്ങളിൽ ലഭ്യമാക്കാനാകും.

പദ്ധതി നടത്തിപ്പിന് സ്കൂളുകൾക്ക് നൽകുന്ന വിഹിതത്തിലെ കുടിശ്ശികയും വരും ദിവസങ്ങളിൽ തീർക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - Mid-Day Meal Scheme: The Minister said that the dues to be paid to the schools will be distributed within two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.