1. യു.​എ​സ്. വി​ഷ്​​ണു 2. എ.​ആ​ർ. വി​ഷ്​​ണു 3. ബ​ട്​​സ​ൺ ആ​ൻ​റ​ണി 4. സി.​യു. വി​ഷ്​​ണു

5. മു​ഹ​മ്മ​ദ്​ സാ​ലി 6. നൗ​ഷാ​ദ്

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ 10.9 കിലോ കഞ്ചാവ്​ പിടികൂടി

മ​ല​പ്പു​റം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. ര​ണ്ട്​ വാ​ഹ​ന​ത്തി​ലെ ആ​റു​പേ​രി​ൽ നി​ന്നാ​ണ്​ ഇ​ത്ര​യും ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ത്ത​ത്. തൃ​ശൂ​ർ കൊ​ട​ക​ര ചെ​മ്പു​ച്ചി​റ അ​ണ​ലി​പ​റ​മ്പി​ൽ എ.​ആ​ർ. വി​ഷ്​​ണു (29), കൊ​ട​ക​ര ചെ​മ്പു​ച്ചി​റ ഉ​മ്മ​ല​പ​റ​മ്പി​ൽ യു.​എ​സ്. വി​ഷ്​​ണു (28), വ​ര​ന്ത​ര​പ്പി​ള്ളി മാ​​പ്രാ​ണ​ത്തു​കാ​ര​ൻ ബ​ട്​​സ​ൺ ആ​ൻ​റ​ണി (26), തൃ​ശൂ​ർ ആ​മ്പ​ല്ലൂ​ർ ചെ​റു​വാ​ൾ വീ​ട്ടി​ൽ സി.​യു. വി​ഷ്​​ണു (27), മ​ണ്ണാ​ർ​ക്കാ​ട്​ ചെ​ത്ത​ല്ലൂ​ർ ചോ​ല​മു​ഖ​ത്ത്​ മു​ഹ​മ്മ​ദ്​ സാ​ലി (35), ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ വെ​ള്ളോ​റ ക​ണ്ട​ക്കീ​ൽ വീ​ട്ടി​ൽ കെ. ​നൗ​ഷാ​ദ്​ (37) എ​ന്നി​വ​രെ​യാ​ണ്​ മ​ല​പ്പു​റം ഇ​ൻ​സ്​​പെ​ക്​​ട​ർ ​േജാ​ബി തോ​മ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ മ​ല​പ്പു​റം മു​ണ്ടു​പ​റ​മ്പ്​ ബൈ​പാ​സി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ ര​ണ്ട്​ കാ​റു​ക​ളി​ലാ​യി എ​ത്തി​യ സം​ഘ​ത്തെ സം​ശ​യ​ത്തെ തു​ട​ർ​ന്ന്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ ക​ഞ്ചാ​വ്​ ക​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ഞ്ചാ​വ്​ കൈ​മാ​റു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണോ സം​ഘം എ​ത്തി​യ​തെ​ന്നും പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ്​ ക​ഞ്ചാ​വ്​ കൊ​ണ്ടു​വ​ന്ന​ത്.

അ​റ​സ്​​റ്റി​ലാ​യ​തി​ൽ മു​ഹ​മ്മ​ദ്​ സാ​ലി​ക്കും നൗ​ഷാ​ദി​നും എ​തി​രെ മ​റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ട്. എ​സ്.​െ​എ അ​മീ​റ​ലി, എ.​എ​സ്.​െ​എ സി​യാ​ദ്, മു​ര​ളീ​ധ​ര​ൻ, സി.​പി.​ഒ​മാ​രാ​യ ഹ​മീ​ദ്, ഷ​ഹേ​ഷ്, മ​നോ​ജ്, കൃ​ഷ്​​ണ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്​​റ്റി​ലാ​യ​വ​രെ തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 

Tags:    
News Summary - 10.9 kg of cannabis seized during vehicle search

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.