കൊയിലാണ്ടി: വിൽപനക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പിടികൂടി.സംഭവത്തിൽ ഒഡിഷ സ്വദേശികളായ രണ്ടു സ്ത്രീകളടക്കം, ആറുപേർ പിടിയിലായി. അമിത്ത് നായിക് (34), കാലി ചരൺ (34), പത്മാ ലാഹു (30), വിശ്വജിത്ത് ബഹ്റ (32), മണി മാലിക് (51), റിനാസ (30) തുടങ്ങിയവരാണ് പിടിയിലായത്. റൂറൽ എസ്.പി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളെ കൊയിലാണ്ടി പൊലീസിന് കൈമാറി.
വെള്ളിയാഴ്ച ഉച്ചക്ക് 2.40ഓടെ കണ്ണൂർ, കോഴിക്കോട് പാസഞ്ചർ ട്രെയിനിൽനിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് മുതൽ ഇവരെ നിരീക്ഷിക്കുകയായിരുന്നു. ട്രെയിൻ കൊയിലാണ്ടിയിലെത്തിയപ്പോൾ പൊലീസ് കമ്പാർട്ട്മെന്റിലേക്ക് ഇരച്ചുകയറി പിടികൂടുകയായിരുന്നു. ബാഗുകളിൽ ഒരു കിലോ വരുന്ന കെട്ടുകളിലായാണ് കഞ്ചാവുണ്ടായിരുന്നത്.
എസ്.ഐ മനോജ് കുമാർ രാമത്ത്, എ.എസ്.ഐമാരായ വി.സി. ബിനീഷ്, വി.വി. ഷാജി, വി. സദാനന്ദൻ, ഇ.കെ. മുനീർ, എസ്.സി.പി.ഒമാരായ എൻ.എം. ഷാഫി, ടി.കെ. ശോഭിത്ത്, ഇ.കെ. അഖിലേഷ് എന്നിവരും കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ മനോജ്, ഗിരീഷ്, അബ്ദുറഹിമാൻ, എ.എസ്.ഐ ഒ.കെ. സുനിത, സി.പി സുരേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.