ബെൽജിയത്തിൽ ഭിന്നശേഷിക്കാരെ ക്രൂരമായി പീഡിപ്പിച്ചു; കെയർഹോമിലെ വ്യാജ സൈക്കോളജിസ്റ്റ് അറസ്റ്റിൽ

ബ്രസ്സൽസ്: കെയർഹോമിലെ ഭിന്നശേഷിക്കാരായ യുവതീയുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. ബെൽജിയം ആൻഡർലൂസിലുള്ള കെയർഹോമിലെ പത്തിലേറെ ഭിന്നശേഷിക്കാരെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് വിവരം.

സ്ഥാപനത്തിൽ ജോലി ലഭിക്കാനായി ഇയാള്‍ വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയത്. അതിനാൽ വ്യാജ രേഖകള്‍ ചമച്ച കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കെയർഹോമിലെ ഒട്ടേറെപ്പേർക്കു നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ മാസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പ്രതി തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ്.

Tags:    
News Summary - Psychologist Arrested For Raping Differently Abled In Belgium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.