16-കാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തി, ഇരുവരും ഗുരുതരാവസ്ഥയിൽ

പാലക്കാട്: 16-കാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തി. പാലക്കാട് കൊല്ലംങ്കോട്ടാണ് സംഭവം. പിറന്നാളെന്ന് പറഞ്ഞാണ് പെൺകുട്ടിയെ വീട്ടി​ലേക്ക് എത്തിച്ചത്. കിഴക്കെ ഗ്രാമം സ്വദേശി ബാലസുബ്രമണ്യം(23) ആണ് അക്രമം നടത്തിയത്. ഇന്ന് രാവിലെ ഏഴുമണിക്ക് ശേഷമാണ് സംഭവം.  യുവാവിനും പൊളള​ലേറ്റു. ഇരുവരും ഗുരുതരാവസ്ഥയിലാണുള്ളത്.  അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റിരിക്കുകയാണ്. 

ഇരുവരും എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ ബാലസുബ്രമണ്യത്തി​െൻറ മാതാവും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവ് ജോലിക്ക് പോയിരുന്നു.

മുറിക്കുള്ളിൽ നിന്നും പുകയുയരുന്നത് മനസിലാക്കി ബാലസുബ്രമണ്യത്തി​െൻറ മാതാവ് തന്നെയാണ് അയൽവാസി​കളെ വിളിച്ച് അറിയിക്കുന്നത്. തുടർന്നാണ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുന്നത്.  ഇരുവർക്കും അമ്പത് ശതമാനത്തിലേറെ പൊളളലേറ്റു.  എം.ബി.എ ബിരുദദാരിയാണ് ബാലസുബ്രമണ്യം. പെൺകുട്ടി വീട്ടിലെത്തിയ കാര്യം ആരും അറിഞ്ഞിരുന്നില്ലെന്നും ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

Tags:    
News Summary - 16-year-old was called home and set on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.