ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ എലുരു ജില്ലയിൽ 18 നായകളെ വിഷം കൊടുത്ത് കൊന്നു. ഗ്രാമത്തലവന്റെയും സെക്രട്ടറിയുടെയും നിർദേശപ്രകാരമാണ് നായകൾക്ക് വിഷം കൊടുത്തതെന്ന് കൃത്യം ചെയ്ത വീരബാബു പൊലീസിനോട് പറഞ്ഞു.
മൃഗങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയുന്ന നിയമപ്രകാരം ഇയാൾക്കെതിരെ ആന്ധ്രപ്രദേശ് പൊലീസ് കേസെടുത്തിട്ടുണ്ട്. നായകളെ വിഷം കുത്തിവെച്ച് കൊല്ലാനാണ് ഗ്രാമത്തലവനും സെക്രട്ടറിയും നിർദേശം നൽകിയതെന്നും വീരബാബു പൊലീസിനോട് അവകാശപ്പെട്ടു.
തുടർന്ന് ഗ്രാമത്തലവൻമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ രംഗത്തുവന്നു. ഈ വർഷാദ്യം തെലങ്കാനയിലെ സിദ്ദീപെട് ജില്ലയിൽ 100 തെരുവുനായകളെ വിഷംകൊടുത്ത് കൊന്നിരുന്നു. നായകൾ കൂട്ടമായി ചത്തുകിടക്കുന്ന വിഡിയോകൾ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപക വിമർശനവും ഉയർന്നു.
18 dogs poisoned in Andhra
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.