കല്പറ്റ: ബത്തേരി എക്സൈസ് റേഞ്ച് ഓഫിസ് പരിധിയില്‍ 155 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പാലക്കാട് പട്ടാമ്പി പാക്കത്ത് അബ്ദുൽ നിസാര്‍ (41), ഗൂഡല്ലൂര്‍ ദേവര്‍ഷോല ചെമ്പന്‍ ശിഹാബുദ്ദീന് (49) എന്നിവരെയാണ് കല്പറ്റ അഡ്ഹോക്ക് റണ്ട് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്. 155 കിലോഗ്രാം കഞ്ചാവ് വില്പനക്കായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് 15 വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനു ശിക്ഷിച്ചിട്ടുണ്ട്. കൂടാതെ എൻ.ഡി.പി.എസ് ആക്ട് സെക്ഷന്‍ 29 പ്രകാരം 10 വര്‍ഷം വീതം കഠിന തടവിനും ഒരു ലക്ഷം രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവിനും ശിക്ഷിച്ചു. 2022 ജൂണ്‍ മാസം 12നാണ് കേസിനാസ്പദമായ സംഭവം.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനിൽകുമാറും പാര്‍ട്ടിയും കണ്ടെടുത്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് എക്സൈസ് ക്രൈം ബ്രാഞ്ച് (ഉത്തര മേഖല) കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്.എന്‍. ബൈജുവാണ്.
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.വി. ലിജീഷ്, എം.ജി. ശ്രദ്ധാധരന്‍ എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.