പട്ടാമ്പി: അയൽവാസിയായ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച 90കാരന് മൂന്നു വർഷം കഠിന തടവും 50,000 രൂപ പിഴയും. 2020ൽ നടന്ന സംഭവത്തിൽ കരിമ്പ മൂന്നേക്കർ പരുക്കൻചോല ചിറയിൽ വീട് കോര കുര്യനെതിരെ പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കല്ലടിക്കോട് സബ് ഇൻസ്പെക്ടർ ലീല ഗോപൻ ആണ്. കേസിൽ ഒൻപത് സാക്ഷികളെ വിസ്തരിച്ചു, എട്ടു രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.