പിടിയിലായ പ്രതികൾ

യുവാവിന്റെ തലക്കടിച്ചശേഷം കാറിൽ കടന്നുകളയാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

ആ​ല​പ്പു​ഴ: യു​വാ​വി​ന്റെ ത​ല​ക്ക​ടി​ച്ച​ശേ​ഷം കാ​റി​ൽ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ മ​ണി​ക്കു​റു​ക​ൾ​ക്ക​കം ആ​ലു​വ​യി​ൽ നി​ന്ന്​ പൊ​ലീ​സ് പി​ടി​യി​ൽ.

ആ​ല​പ്പു​ഴ മു​ല്ലാ​ത്ത് വാ​ർ​ഡി​ൽ തി​രു​വ​മ്പാ​ടി അ​ൽ​ഫി​യ മ​ൻ​സി​ലി​ൽ ഷാ​ഹി​ദ് (22), പ​ഴ​വീ​ട് വാ​ർ​ഡി​ൽ മാ​ങ്കാം​കു​ള​ങ്ങ​ര വീ​ട്ടി​ൽ അ​മ​ൽ​കു​മാ​ർ (21), മു​ല്ലാ​ത്ത് വാ​ർ​ഡി​ൽ മു​ല്ലാ​ത്ത് വ​ള​പ്പി​ൽ ഫി​ർ​ദൗ​സ് മ​ൻ​സി​ലി​ൽ ആ​ലി ഇ​മ്രാ​ൻ (21), വെ​ള്ള​ക്കി​ണ​ർ വാ​ർ​ഡി​ൽ ഉ​മ്മാ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (22), ആ​ലി​ശ്ശേ​രി വാ​ർ​ഡി​ൽ പൂ​പ്പ​റ​മ്പ് വീ​ട്ടി​ൽ ജു​നൈ​ദ് റ​ഷീ​ദ് (21) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ശ്രീ​ജി​ത്ത്. കെ ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ലി​യ​മ​രം വാ​ർ​ഡി​ൽ എ​ച്ച്.​ബി പാ​ടം ബി​ലാ​ൽ (20), വെ​ള്ള​ക്കി​ണ​ർ വാ​ർ​ഡി​ൽ ഏ​ഴു​ത​യ്യി​ൽ ചി​റ വീ​ട്ടി​ൽ ഇ​ജാ​സ് (19) എ​ന്നി​വ​രെ അ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​ജാ​സും, ബി​ലാ​ലും യാ​ത്ര​ചെ​യ്ത ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ത​ട്ടാ​ൻ വ​ന്ന​തി​നെ തു​ട​ർ​ന്ന് ബി​ലാ​ൽ അ​സ​ഭ്യം വി​ളി​ച്ചെ​ന്ന ത​ർ​ക്ക​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ആ​ക്ര​മി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ക്ക്​ പ​രി​ക്കേ​റ്റ ബി​ലാ​ലി​നെ ആ​ദ്യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ശേ​ഷം കാ​റി​ൽ നാ​ട് വി​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ സൈ​ബ​ർ​സെ​ൽ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം പി​ന്തു​ട​ർ​ന്ന് ആ​ലു​വ​യി​ൽ​വെ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആ​ലു​വ​യി​ലെ ഒ​രു എ.​ടി.​എ​മ്മി​ൽ നി​ന്ന്​ പ​ണം പി​ൻ​വ​ലി​ച്ച ശേ​ഷം കോ​യ​മ്പ​ത്തൂ​ർ​ക്ക്​ പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. പ​രി​ക്കേ​റ്റ യു​വാ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. പൊ​ലീ​സ് സം​ഘ​ത്തി​ൽ സീ​നി​യ​ർ പൊ​ലീ​സു​കാ​രാ​യ അ​ഭി​ലാ​ഷ്, വി​പി​ൻ​ദാ​സ്, ശ്യാം. ​ആ​ർ, രാ​ജേ​ന്ദ്ര​ൻ, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ഷെ​റി​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.