ചണ്ഡിഗഢ്: പഞ്ചാബിലെ മലേർകോട്‌ലയിൽ എ.എ.പി മുനിസിപ്പൽ കൗൺസിലർ ജിമ്മിൽ വെടിയേറ്റ് മരിച്ചു. കൗൺസിലർ മുഹമ്മദ് അക്ബർ ആണ് അഞ്ജാതന്‍റെ വെടിയേറ്റ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
'ഒരാൾ ജിമ്മിലേക്ക് കയറിവരികയും അക്ബറിന് നേരെ വെടിയുതിർക്കുകയുമായിരുന്നു'-മലേർകോട്‍ല സീനിയർ പൊലീസ് സൂപ്രണ്ട് അവനീത് കൗർ സിദ്ദു പറഞ്ഞു. വെടിയേറ്റ അക്ബർ ഉടൻ മരിച്ചു. കൊലപാതകത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ജിമ്മിനുള്ളിൽ അജ്ഞാതനായ ഒരാളുടെ അടുത്തേക്ക് അക്ബർ പോകുന്നതും അടുത്തെത്തിയപ്പോൾ അക്രമി തോക്കെടുത്ത് വെടിയുതിർക്കുന്നതും വിഡിയോയിൽ കാണാം. വെടിയുതിർത്ത ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.