കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്ക് എം.ഡി.എം.എ നൽകി ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ടൗൺ പോലീസ് പിടികൂടി. അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ നിവാസിൽ മുഹമ്മദ് കൈഫിനെയാണ് (22) ടൗൺ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിലിരിക്കുകയായിരുന്ന അതിജീവിതയെ ബൈക്കിൽ എത്തിയ പ്രതി കടത്തിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽവെച്ച് ബലമായി എം.ഡി.എം.എ നൽകുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പ്രതി മിഠായിത്തെരുവിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ്, എസ്.ഐമാരായ മുരളീധരൻ , ഷബീർ, സീനിയർ സി.പി.ഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയതിന് ഇയാൾക്കെതിരെ ടൗൺ സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.