ഈരാറ്റുപേട്ട: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തേയിലക്കാട്ടിൽ വീട്ടിൽ യൂസഫിനെയാണ് (41) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ മറ്റക്കാട് ടർഫിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ജംഷാദിനെ ഓട്ടോയിലെത്തി വാക്കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവിെൻറ പിതാവുമായി യൂസഫിന് മുന്‍വൈരാഗ്യം നിലനിന്നിരുന്നു. ഇതിെൻറ തുടർച്ചയെന്നോണമാണ് ആക്രമിച്ചത്. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ വി.വി. വിഷ്ണു, സുജിലേഷ്, എ.എസ്.ഐ ഇക്ബാൽ, സിപി.ഒമാരായ കെ.ആർ. ജിനു, ജോബി ജോസഫ്, ശ്യാംകുമാർ എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.