കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനുവേണ്ടി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചെന്ന് ആരോപിച്ച് നടി നൽകിയ പരാതിയിൽ ബന്ധപ്പെട്ട അഭിഭാഷകർക്ക് ബാർ കൗൺസിലിന്റെ നോട്ടീസ്. ദിലീപിനുവേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള, അഡ്വ. ഫിലിപ് ടി. വർഗീസ്, അഡ്വ. സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. പരാതിയുടെ പകർപ്പും നൽകിയിട്ടുണ്ട്. രണ്ടാഴ്ചക്കകം നോട്ടീസിന് മറുപടി നൽകാനാണ് നിർദേശം.
അഭിഭാഷകരുടെ മറുപടി ഇരക്ക് കൈമാറുകയും അതിൽ അവർ നൽകുന്ന വിശദീകരണം പരിഗണിക്കുകയും ചെയ്ത ശേഷമാകും തുടർനടപടി. മാർച്ച് 16ന് നൽകിയ പരാതി ചട്ടപ്രകാരമല്ലെന്ന് ബാർ കൗൺസിൽ മറുപടി നൽകിയതിനെത്തുടർന്ന് വ്യവസ്ഥകൾ പാലിച്ച് ഏപ്രിൽ നാലിന് വീണ്ടും നൽകിയിരുന്നു. ഈ പരാതിയാണ് ബാർ കൗൺസിൽ പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.