കാലടി: മറ്റൂര്‍ കുറ്റിലക്കരയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി പിടിയില്‍. മറ്റൂര്‍ പിരാരൂര്‍ പറയിടത്ത് വീട്ടില്‍ ലാലുവാണ് (36) കാലടി പൊലീസിെൻറ പിടിയിലായത്. സംഭവത്തില്‍ ഉള്‍പ്പെട്ട എഴു പേരെ നേരേത്ത പിടികൂടിയിരുന്നു.
വേഗത്തില്‍ സ്കൂട്ടർ ഓടിച്ചെന്നു പറഞ്ഞ് കുറ്റിലക്കര സ്വദേശി റോമിയോയെയും സുഹൃത്ത് ജറാള്ഡിനെയും ഇവര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. റോമിയോക്ക് കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റു. സംഭവത്തിനുശേഷം മൂന്നു സ്കൂട്ടറിൽ രക്ഷപ്പെട്ടവരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ ലാലു.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിെല പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. നെടുമ്പാശ്ശേരി, കാലടി, അങ്കമാലി പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.