കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം; രണ്ടുപേർക്ക് വെട്ടേറ്റു

കുറ്റിപ്പുറം (മലപ്പുറം): കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ടുപേർക്ക് വെട്ടേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സഹോദരങ്ങളായ അറുമുഖൻ (29), മണി (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെയാണ് സംഭവം. മണിക്ക് തലയിൽ മടല് കൊണ്ട് അടിയേറ്റും പരിക്കുണ്ട്. കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് ഇദ്ദേഹത്തിന് നെഞ്ചിലും പരിക്കേറ്റു. അറുമുഖന്റെ ഇടത് തോളിലാണ് വാള് കൊണ്ട് വെട്ടിയത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പൈപ്പിൽനിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ തമ്മിലാണ് ഇന്ന് രാവിലെ തര്‍ക്കം തുടങ്ങിയത്. ഇത് പിന്നീട് പുരുഷന്മാര്‍ തമ്മിലുള്ള കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. പ്രദേശവാസികളായ മൂന്നുപേര്‍ ആക്രമിച്ചെന്നാണ് അറുമുഖനും മണിയും പറയുന്നത്.

Tags:    
News Summary - Argument over fetching drinking water; Two people were stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.