താനൂർ: മോഷണക്കേസ് പ്രതി ഏഴ് മാസത്തിനുശേഷം പിടിയിൽ. പൊന്നാനി, വെളിയങ്കോട് സ്വദേശി ചാലിൽ വീട്ടിൽ മുഹ്സിനാണ് (35) താനൂർ പൊലീസ് പിടിയിലായത്.
ഏപ്രിലിലാണ് നിറമരുതൂർ വള്ളിക്കാഞ്ഞിരത്തുള്ള പള്ളിപ്പാട്ടു അനീസിെൻറ ഭാര്യയുടെ കാലിൽനിന്ന് മൂന്ന് പവെൻറ പാദസരവും 10,000 രൂപ വിലയുള്ള മൊബൈൽ ഫോണും മോഷ്ടിക്കുകയായിരുന്നു. മോഷണശേഷം വിവിധ സ്ഥലങ്ങളിൽ താമസിക്കുകയായിരുന്നു പ്രതി.
മലപ്പുറം സൈബർ സെല്ലിെൻറ സഹായത്തോടെയാണ് പിടികൂടിയത്. താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ്, എസ്.ഐ ശ്രീജിത്ത്, എസ്.ഐ അഷ്റഫ്, സി.പി.ഒമാരായ സലേഷ്, സബറുദ്ദീൻ, റീന നവീൻ ബാബു, അഭിമന്യു, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.