പെരുമ്പാവൂർ (എറണാകുളം): പെരുമ്പാവൂർ കണ്ടന്തറയിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ തലക്ക് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിനി ഖാലിദ ഖാത്തൂൻ ആണ് (40) കൊല്ലപ്പെട്ടത്.
കൊന്നത് ഇവരുടെ ഭർത്താവ് ഫക്രുദ്ദീനാണെന്ന് സംശയിക്കുന്നു. ഇയാൾ ഒളിവിലാണ്. കണ്ടന്തറയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി പത്തിനാണ് സംഭവം പുറംലോകമറിഞ്ഞത്. ജോലിക്കു പോയ മകൻ തിരിച്ചത്തിയപ്പോഴാണ് ഖാലിദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഖാലിദയും ഫക്രുദ്ദീനും നാലു വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെ നാട്ടിൽ പോയ ഖാലിദ ഒരാഴ്ച മുമ്പാണ് തിരികെ എത്തിയത്. വന്നശേഷം ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു.
ഖാലിദ ഖാത്തനും ഫക്രുദ്ദീനും പ്ലൈവുഡ് കമ്പനി ജീവനക്കാരാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.