കൊടുവള്ളിയിൽ വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ട് കിലോ സ്വർണം കവർന്നു

കോഴിക്കോട്: കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി. ഇന്നലെ രാത്രി 11 മണിയോടെ കൊടുവള്ളി - ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവമെന്ന് ബൈജു പറയുന്നു.

രാത്രി കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണം ഇവർ കൊണ്ടുപോയെന്നും ബൈജു പറയുന്നു. മോഷ്ടാക്കൾ മുഖം മൂടി ധരിച്ചിരുന്നില്ല. ഇവരെ നേരത്തെ കണ്ടിരുന്നില്ല. എന്നാൽ, കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് ബൈജു പറയുന്നു. സ്വർണപ്പണി കൂടി ചെയ്യുന്ന ആളായതിനാൽ മറ്റ് പലരുടെയും സ്വർണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 

Tags:    
News Summary - At Koduvalli a trader was threatened and robbed of two kilos of gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.