ആറ്റിങ്ങൽ: അറസ്റ്റ് ചെയ്യാൻ എത്തിയ െപാലീസുകാർക്കുനേരെ പ്രതിയുടെ 'മിന്നൽ' ആക്രമണം. നിരവധി കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന അഴൂർ മുട്ടപ്പലം പ്ലാവിളവീട്ടിൽ മിന്നൽ ഫൈസൽ എന്ന ഫൈസൽ (41) ആണ് പൊലീസിനെ ആക്രമിച്ചത്. ചിറയിൻകീഴ് സ്റ്റേഷനിലെ സി.പി.ഒ മാരായ ലുക്മാൻ ഉൾ ഹക്, അരുൺകുമാർ എന്നീ പൊലീസുകാർക്ക് പരിക്കേറ്റു. ഇരുവരും ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതിയെ ആറ്റിങ്ങൽ െപാലീസ് പിടികൂടി.
ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. നിരവധി കേസുകളിൽ പ്രതിയായ മിന്നൽ ഫൈസൽ ഊരുപൊയ്കയിൽ ഉണ്ടെന്ന് അറിഞ്ഞ് ചിറയിൻകീഴ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ലുഖ്മാനും അരുൺകുമാറും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിലങ്ങ് അണിയിക്കുന്നതിനിടയിൽ പ്രതി പ്രഷർ കുക്കർ എടുത്ത് ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടു.
പൊലീസുകാർക്കുപിന്നാലെ ചിറയിൻകീഴ് സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ സുനിലും ജൂനിയർ എസ്.ഐ ശ്രീജിത്തും സ്ഥലത്ത് എത്തിയെങ്കിലും ഫൈസൽ രക്ഷപ്പെട്ടു. ആറ്റിങ്ങൽ െപാലീസ് ഉടൻ സ്ഥലത്ത് എത്തുകയും രക്ഷപ്പെട്ട ഫൈസലിനെ പിന്തുടർന്ന് പിടികൂടുകയും ചെയ്തു.
2021 ൽ ഫൈസൽ അന്നത്തെ സി.ഐ രാജേഷ് കുമാറിനെ ആക്രമിച്ച് കടന്നിരുന്നു. ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ അടിപിടി, പിടിച്ചുപറി, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസ് ഇയാളുടെ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.