നെയ്യാറ്റിൻകര: തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന്റെ ഗ്ലാസ് ബൈക്കിലെത്തി വടിവാൾകൊണ്ട് തകർത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മേലാരിയോട് സ്വദേശി അനന്തു (22), വിഷ്ണുപുരം സ്വദേശി അഖിൽ(29) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് 5.30ന് നെയ്യാറ്റിൻകര ആശുപത്രി ജങ്ഷന് സമീപത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘം പ്രകോപനമില്ലാതെ ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർത്ത ശേഷം വാൾ കാട്ടി ഭീഷണിപ്പെടുത്തി. നെയ്യാറ്റിൻകര ഗേൾസ് ഹൈസ്കൂളിന് സമീപം ട്രാഫിക് േബ്ലാക്കിലായിരുന്ന ബസ് ഡ്രൈവർക്കും യാത്രക്കാർക്കും നേരെയായിരുന്നു യുവാക്കളുടെ പരാക്രമം.
പൊലീസ് സ്റ്റേഷന് നൂറുമീറ്റർ അകലെ നടന്ന സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബസ് യാത്രികരും. ലഹരിക്ക് അടിമകളായ പ്രതികളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. ബസിന് 37,000 രൂപയുടെ നഷ്ടം സംഭവിച്ചതായി അറിയുന്നു. നെയ്യാറ്റിൻകര എസ്.ഐ സജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ, അജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിൻദാസ്, രതീഷ്, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.