ആളൂര്‍: കാപ്പ ഉത്തരവ് പ്രകാരമുള്ള വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേവൂര്‍ മാളിയേക്കല്‍ മിജോ(29), ആളൂര്‍ തിരുത്തിപറമ്പ് തച്ചനാടന്‍ ജയന്(33), പുത്തന്‍ചിറ വെള്ളൂര്‍ ഇമ്പി എന്ന അരീപ്പുറത്ത് അഫ്സല് (26) എന്നിവരാണ് അറസ്റ്റിലായത്. മുരിയാടുള്ള വാടക വീട്ടില്‍ കൂട്ടാളികളുമായി ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിരത്തെ തുടര്‍ന്ന് ആളൂര്‍ പൊലീസാണ് മിജോയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് വില്പനക്കായി സൂക്ഷിച്ചിരുന്ന രണ്ടുകിലോയോളം കഞ്ചാവും പൊലീസ് പിടികൂടി. ഇരട്ടക്കൊലപാതകം, പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമം എന്നിവയുള്‍പ്പടെ 12ഓളം കേസുകളില്‍ പ്രതിയാണ് മിജോയെന്ന് പൊലീസ് പറഞ്ഞു. കാപ്പ ഉത്തരവ് ലംഘിച്ച് പരിയാരത്തുള്ള ബന്ധുവീട്ടില്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജയനെ അറസ്റ്റ് ചെയ്തത്. കൊലപാതകം അടക്കം 11 കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
പുത്തന്‍ചിറയിലെ വീട്ടിലെത്തിയതായുള്ള വിവരത്ത തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ രക്ഷപ്പെട്ട അഫ്സലിനെ ചെങ്ങമനാട് നിന്നാണ് പിടികൂടിയത്. അഞ്ച് വധശ്രമകേസുകളുള്പ്പടെ ഒമ്പതുകേസുകളില്‍ ഉല്പ്പെട്ടയാളാണ് അഫ്സല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.