ജവാദ്
കൊണ്ടോട്ടി: പള്ളിക്കല്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പുളിക്കല്‍ ചെറുകാവ് സ്വദേശി കീഴമ്പ്ര വീട്ടില്‍ ജവാദ് (29) ആണ് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജവാദ് എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ മുഖ്യ പ്രതിയടക്കം അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. പള്ളിക്കലിലെ വീട്ടില്‍നിന്ന് രാത്രി യുവാവിനെ തട്ടിക്കൊണ്ടുപോയി കരിപ്പൂരിലെ എസ്.ഡി.പി.ഐ നേതാവായ ആനപ്ര ഫൈസലിന്റെ വീട്ടില്‍ എത്തിക്കുകയും നഗ്നനാക്കി മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.
തേഞ്ഞിപ്പലം ഇൻസ്പെക്ടര്‍ എന്‍.ബി. ഷൈജു, കൊണ്ടോട്ടി ഇൻസ്പെക്ടര്‍ പ്രമോദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, അസീസ്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, എസ്.ഐ ദിനേശന്, എ.എസ്.ഐ രവി എന്നിവരാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.