പ്രദീപ്
തൊടുപുഴ: മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽനിന്ന് 750 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.
സംഭവത്തിൽ കട നടത്തുന്ന മൂലമറ്റം ഒല്ലൂപറമ്പില്‍ കെ. പ്രദീപിനെ (50) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടത്തുന്ന ഡി-ഹണ്ട് ഓപറേഷന്റെ ഭാഗമായി കാഞ്ഞാര്‍ പൊലീസും ഡാൻസാഫ് ടീം അംഗങ്ങളും നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടിയത്. ജില്ലയിലുടനീളം നിരന്തര പരിശോധന ഇനിയും നടത്തുകയും ലഹരി മാഫിയക്കെതിരെ കർശന നടപടിക തുടരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.