ലഖ്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. യുവതിയുമായി പ്രണയത്തിലായിരുന്ന രാജ എന്നയാളാണ് 22-കാരിയായ യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്നാരോപിച്ചായിരുന്നു കൊലപാതകം.
ഫിറോസാബാദ് സ്വദേശിയായ യുവതി കഴിഞ്ഞ കുറച്ച് നാളുകളായി ബോണ്ട്സിയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. യുവതിയും രാജയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുര്‍ഗാവിലെ ഗംറോജ് ടോൾ പ്ലാസയ്ക്കരികിലായുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ചപ്പോൾ ഇടത് കൈയിൽ 'R' എന്ന അക്ഷരം ടാറ്റൂ ചെയ്തതറി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു..
ശനിയാഴ്ച്ച രാത്രി പുറത്തു പോയ യുവതിയെ കാണാനില്ലെന്ന് അറിയിച്ച് മകളുടെ സുഹൃത്ത് വിളിച്ചിരുന്നു. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ തിങ്കളാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. മാതാവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.