തിരുവനന്തപുരം: നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെയും മറ്റ് തരത്തില്‍ രൂപമാറ്റം വരുത്തിയതുമായ ഇരുചക്രവാഹനങ്ങള്‍ക്കെതിരെ സിറ്റി ട്രാഫിക് പൊലീസ് നടപടി തുടങ്ങി. മോട്ടോര്‍വാഹന നിയമം ലംഘിച്ച് സൈലൻസർ, നമ്പർ പ്ലേറ്റ്, മഡ് ഗാർഡ്, ഇൻഡിക്കേറ്ററുകള്‍ തുടങ്ങിയവയിൽ രൂപം മാറ്റം വരുത്തിയും അമിതശബ്ദമുണ്ടാക്കിയും സഞ്ചരിച്ച മോട്ടോർ സൈക്കിളുകള്‍ പിടിച്ചെടുത്ത് വാഹനം ഓടിച്ചവര്‍ക്കെതിരെയും വാഹനയുടമകള്ക്കെതിരെയും 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നുള്ള ദിവസങ്ങളിലും സ്പെഷല്‍ ഡ്രൈവുകള്‍ നടത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറും ഡി.സി.പിമാരായ വിജയ് ഭരത് റെഡ്ഡി, സാഹിര്‍ എസ്.എം എന്നിവര്‍ അറിയിച്ചു. ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ട്രാഫിക് പൊലീസിന്റെ ഗതാഗത നിയമലംഘനങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയ ‘ട്രാഫിക് ഐ’ വാട്സ്ആപ് നമ്പറില്‍ (9497930055) അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.