ശൈശവ വിവാഹത്തിനെതിരായ മൂന്നാംഘട്ട പരിശോധന; അസമിൽ 416 അറസ്റ്റ്, 335 കേസുകൾ

ഗുവാഹത്തി: അസമിൽ ശൈശവ വിവാഹത്തിനെതിരായ മൂന്നാം ഘട്ട പരിശോധനയിൽ 416 പേർ അറസ്റ്റിൽ‌. 335 കേസുകൾ പൊലീസ് രജിസറ്റർ ചെയ്തു. ഡിസംബർ 21, 22 രാത്രികളിലാണ് പരിശോധന നടത്തിയതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

''ശൈശവ വിവാഹത്തിനെതിരായ പോരാട്ടം അസം തുടരുകയാണ്. ഡിസംബർ 21 മുതൽ 22 വരെ രാത്രി ആരംഭിച്ച മൂന്നാം ഘട്ട ഓപ്പറേഷനിൽ 416 പേരെ അറസ്റ്റ് ചെയ്യുകയും 335 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഈ സാമൂഹിക തിന്മ അവസാനിപ്പിക്കാൻ ധീരമായ നടപടികൾ തുടരും'' -മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

2023 ഫെബ്രുവരിയിലും ഒക്‌ടോബറിലുമായി രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ സംസ്ഥാന സർക്കാർ യജ്ഞം ആരംഭിച്ചിരുന്നു. ഫെബ്രുവരിയിൽ ആദ്യഘട്ടത്തിൽ 3,483 പേരെ അറസ്റ്റ് ചെയ്യുകയും 4,515 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഒക്ടോബറിൽ രണ്ടാം ഘട്ടത്തിൽ 915 പേരെ അറസ്റ്റ് ചെയ്യുകയും 710 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.  

Tags:    
News Summary - 416 people arrested in third phase of crackdown against child marriage in Assam: CM Himanta Sarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.