കാസർകോട്: 2017 ആഗസ്റ്റ് 18ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ 1.250 കി.ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് രണ്ടുവർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. ഷായിസ് അൽ അമീനെയാണ് (30) കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധികതടവ് അനുഭവിക്കണം.
കാസർകോട് എസ്.ഐ ആയിരുന്ന പി. അജിത്കുമാറാണ് കഞ്ചാവ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും.
പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.