കോട്ടയം: കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ അടച്ചു. പാറമ്പുഴ തെക്കേതുണ്ടത്തിൽ വീട്ടിൽ റോബിൻ ജോർജിനെയാണ് (29) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടച്ചത്. കുമാരനെല്ലൂരിൽ ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ഇയാൾ ഇത് അന്വേഷിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നായ്ക്കളെ അഴിച്ചുവിട്ട് ആക്രമിച്ചിരുന്നു. ഇയാളുടെ വീട്ടിൽനിന്ന, 17.8 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
മണർകാട് സ്റ്റേഷനിലെ കഞ്ചാവ് കേസിലും ഇയാൾ പ്രതിയാണ്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കരുതൽതടങ്കലിൽ അടക്കാൻ സർക്കാർ അനുമതി നൽകിയത്. ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്ത്, എസ്.ഐമാരായ സി.എസ്. നെൽസൺ, ജിജി ലൂക്കോസ്, സി.പി.ഒമാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ് ജോസഫ്, ജയേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.