ഖാ​ദ​ർ

ചി​കി​ത്സ​ക്കി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മു​ങ്ങി​യ മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ന് ​പൊ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി‍യെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​യ്യോ​ളി​യി​ൽ​നി​ന്ന് ബ​സ് യാ​ത്ര​ക്കി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മാ​ന​ന്ത​വാ​ടി ക​ല്ലോ​ടി എ​ള്ളു​മ​ന്ദം വ​യ​ലി​ൽ വീ​ട്ടി​ൽ വി.​സി. ഖാ​ദ​റാ​ണ് പി​ടി​യി​ലാ​യ​ത്.

ഈ ​മാ​സം ആ​റി​ന് മോ​ഷ​ണ​ക്കേ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡി​ലാ​ക്കി​യ പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​യി​ലി​ൽ​നി​ന്ന് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

അ​വി​ടെ​നി​ന്ന് വ​യ​റു​വേ​ദ​ന​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ പ്ര​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​ഞ്ചു​ദി​വ​സം മു​മ്പാ​ണ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ട​വി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പ്ര​തി രോ​ഗം അ​ഭി​ന​യി​ച്ച​താ​വാ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. 

Tags:    
News Summary - Accused who drowned from medical college during treatment arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.