ചാരുംമൂട് കള്ളനോട്ട് കേസ്: ഒരാൾ കൂടി അറസ്റ്റിൽ

ചാരുംമൂട്: ചാരുംമൂട്ടിൽ കള്ളനോട്ട് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ, തിരുവനന്തപുരം തമ്പാനൂർ ചെങ്കൽചൂള രാജാജി നഗറിൽ താമസിക്കുന്ന രത്തിനം ബാബുവാണ് (46) അറസ്റ്റിലായത്.സി.ഐ പി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ചെങ്കൽചൂളയിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഇതോടെ മുഖ്യപ്രതിയടക്കം കേസിൽ അറസ്റ്റിലായവർ ഏഴായി.

നോട്ടടിച്ച് ഇടപാടുകാർക്ക് നൽകിയിരുന്ന മുഖ്യപ്രതി തിരുവനന്തപുരം കരമന സ്വദേശി ഷംനാദ്, സഹായി കൊട്ടാരക്കര വാളകം സ്വദേശി ശ്യാം ശശി, ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് ക്ലീറ്റസ്, ചാരുംമൂട് ചുനക്കര കോമല്ലൂർ സ്വദേശി രഞ്ജിത്ത്, താമരക്കുളം പേരൂർക്കാരാണ്മ സ്വദേശി ലേഖ, ഇടുക്കി സ്വദേശി ദീപു ബാബു എന്നിവരാണ് കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്.

മുഖ്യപ്രതിയുടെ അടുത്ത സഹായിയാണ് രത്തിനം ബാബു. സൈബർ സെല്ലിന്‍റെ സഹായത്തോടെയും ഷംനാദിന്‍റെ മൊബൈൽ നമ്പർ പരിശോധിച്ചുമാണ് രത്തിനം ബാബുവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. മീറ്റർ വർക്ഷോപ്പിലും ടാക്സി ഡ്രൈവറായും ജോലി നോക്കിയിരുന്ന ഇയാൾ ഷംനാദിന്‍റെ ടാക്സി കാറും ഓടിച്ചിരുന്നു.

പിന്നീട് സഹായിയായി മാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കള്ളനോട്ട് പ്രിന്‍റ് ചെയ്തിരുന്ന ലോഡ്ജുകളിലും വാടകവീടുകളിലും രത്തിനം ബാബു സഹായിയായി ഉണ്ടായിരുന്നു. നോട്ടുകൾ കൈമാറാൻ ഡ്രൈവറായി ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മാവേലിക്കര കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Charumood Counterfeit note case: One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.