കോൺഗ്രസ് ഓഫിസ്​ ആക്രമണം: ആറ്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ അറസ്റ്റിൽ

ഒല്ലൂർ: കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫിസ്​ ആക്രമിച്ച കേസിൽ ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. കൂട്ടനെല്ലൂർ, ഒല്ലൂർ സ്വദേശികളായ ജോസ് മോൻ, ജോയ്സൺ, ജീവൻ, അനുരാഗ്, സുനിൽ, ജോമോൻ എന്നിവരാണ് പിടിയിലായത്. ഇവരെ ജാമ്യത്തിൽവിട്ടു.

തിരുവനന്തപുരത്ത്​ എ.കെ.ജി സെന്‍ററിലേക്ക്​ സ്​ഫോടക വസ്തു എറിഞ്ഞതിനെതിരെ ഡി.വൈ.എഫ്​.ഐ നടത്തിയ പ്രകടനത്തിനിടെ വെള്ളിയാഴ്ച രാവിലെയാണ് കോൺഗ്രസ് 27ാം ഡിവിഷൻ കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന എ. മാധവൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്​.

ബോർഡുകളും അടുത്ത ദിവസങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചിരുന്നു.

Tags:    
News Summary - Congress office attack: Six DYFI workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.