പാലാ: കിടങ്ങൂരില്‍ പട്ടാപ്പകല്‍ വയോധികനായ അധ്യാപകനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി 2.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കവർച്ച ആസൂത്രണം ചെയ്ത കിടങ്ങൂര്‍ മൂഴിക്കല്‍ ജയ്മോനാണ് (42) പിടിയിലായത്. കിടങ്ങൂര്‍ സ്റ്റേഷനില്‍ ഇയാൾ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ മാസം 16ന് നടന്ന സംഭവത്തില്‍ രണ്ട് പ്രതികളെ കിടങ്ങൂര്‍ പൊലീസ് 24 മണിക്കൂറിനകം പിടികൂടിയിരുന്നു. പാദുവ തട്ടേമാട്ടേല്‍ ശ്രീജിത്ത് ബെന്നി (23), അമയന്നൂര്‍ പുതിരിഭാഗത്ത് പള്ളിക്കുന്ന് ശോഭനഭവനില് സ്വരജിത്ത് (23) എന്നിവരെയാണ് പിടികൂടിയിരുന്നത്.
ഇവർ പിടിയിലായതോടെ തട്ടിയെടുത്ത പണത്തിൽ നല്ലൊരു ശതമാനവുമായി ജയ്മോന് മുങ്ങുകയായിരുന്നു. പണം ഉപയോഗിച്ച് യന്ത്രവാളും സ്വര്‍ണവും വാങ്ങിയതായി പ്രതി പൊലീസിനോട് പറഞ്ഞു.ജയ്മോനാണ് കവര്‍ച്ചക്ക് പദ്ധതി ഇട്ടതെന്നും പണം വാഗ്ദാനം ചെയ്ത് തങ്ങളെ കൂടെ കൂട്ടുകയായിരുന്നു എന്നും പിടികൂടിയ രണ്ടുപേരും പൊലീസിനോട് സമ്മതിച്ചിരുന്നു. ചെമ്പിളാവ് യു.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റര് പാദുവ ശൗര്യംകുഴിയില്‍ വീട്ടില്‍ ജോസഫിെൻറ പണമാണ് അക്രമിസംഘം തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.