ജിദ്ദ: അഴിമതി കേസിനെ തുടർന്ന് കിങ് അബ്ദുൽ അസീസ് സർവകലാശാല മേധാവി ഡോ. അബ്ദുറഹ്മാൻ ബിൻ ഉബൈദ് അൽയൂബിയെ തൽസ്ഥാനത്തുനിന്ന് നീക്കി. വ്യാഴാഴ്ചയാണ് സൽമാൻ രാജാവ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. വ്യക്തിപരമായ താൽപര്യങ്ങൾക്കായി പദവി ദുരുപയോഗം ചെയ്യൽ, സർവകലാശാലയുടെ ഫണ്ട് ദുരുപയോഗം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ അഴിമതിവിരുദ്ധ അതോറിറ്റി ഇദ്ദേഹത്തിനെതിരെ ചുമത്തിയതിനെ തുടർന്നാണ് നടപടി.
പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികൾ അഴിമതിവിരുദ്ധ അതോറിറ്റി പൂർത്തിയാക്കുമെന്നും രാജകൽപനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.