ചോരയിൽ കുളിച്ച നിലയിൽ ദമ്പതികളുടെ മൃതദേഹം; മകനെ കാണാനില്ല

പാലക്കാട് പുതുപ്പരിയാരത്ത് ചോരയിൽ കുളിച്ച നിലയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഒാട്ടുകാടുള്ള മയൂരം വീട്ടിൽ ചന്ദ്രനും ദേവിയുമാണ് മരിച്ചത്. വീട്ടിനുള്ളിലായിരുന്നു മൃതദേഹങ്ങൾ.

ദമ്പതികളുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മകൻ സനിലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോൾ സനിലിനെ കാണാനില്ല. ഫോൺ സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്. 

Tags:    
News Summary - couples found dead at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.