കൊച്ചി: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിെന്റ തലേദിവസം ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് സമ്മേളന പ്രതിനിധിയും മത്സ്യത്തൊഴിലാളിയുമായ സജീവനെ കാണാതായ സംഭവത്തിൽ 90 പേരെ ചോദ്യം ചെയ്തെന്ന് പൊലീസ് ഹൈകോടതിയിൽ അറിയിച്ചു. സജീവനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സജിത നൽകിയ ഹേബിയസ് ഹരജിയിലാണ് വിശദീകരണം. പ്രത്യേക അന്വേഷണസംഘത്തെ കേസന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിൽ സി.പി.എമ്മിനെ ബന്ധപ്പെടുത്തുന്ന തരത്തിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു. സജീവൻ കടപ്പുറത്ത് നിൽക്കുന്ന ദൃശ്യങ്ങൾ ഒരു സി.സി ടി.വി കാമറയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ തീരദേശ പൊലീസിന് നിർേദശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
തുടർന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ നിർദേശിച്ച് ജസ്റ്റിസ് വിനോദ് കെ. ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
സെപ്റ്റംബർ 29ന് കടലിൽ പോയ സജീവൻ തിരികെ വന്നില്ലെന്നും അന്നുതന്നെ അമ്പലപ്പുഴ പൊലീസിലും ഒക്ടോബർ ആറിന് ആലപ്പുഴ ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും സജിതയുടെ ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.