ദുബൈ: സൈബർ ക്രൈമിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. രണ്ട് ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് പൊലീസ് ബോധവത്കരണ വിഡിയോയിൽ അറിയിച്ചു.സൈബർ ക്രൈം പെരുകുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.
വെബ്സൈറ്റ്, ഇലക്ട്രോണിക് ഇൻഫർമേഷൻ സിസ്റ്റം, ഇൻഫർമേഷൻ നെറ്റ്വർക്ക്, ഏതെങ്കിലും വിവര സാങ്കേതിക വിദ്യ എന്നിവയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്നത് ശിക്ഷാർഹമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള വിവരസാങ്കേതികവിദ്യ നശിപ്പിക്കൽ, തടസ്സപ്പെടുത്തൽ, രഹസ്യസ്വഭാവമുള്ള ഡേറ്റ റദ്ദാക്കൽ, ഇല്ലാതാക്കൽ, മാറ്റം വരുത്തൽ, പകർത്തൽ, പുനഃപ്രസിദ്ധീകരണം എന്നിവക്കെതിരെയും പൊലീസ് കർശന നിർദേശം നൽകി.ഇത്തരം കുറ്റങ്ങൾക്ക് അഞ്ച് വർഷത്തിൽ കുറയാത്ത തടവും 2.5 ലക്ഷം ദിർഹം മുതൽ 15 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.