യു.പിയിൽ ദലിത് യുവാവിനെ മർദിച്ച് കൊന്നു; ബന്ധുവിന് പരിക്ക്

ലക്നോ: യു.പിയിലെ മുസഫർ നഗറിലെ പാൽഡി ഗ്രാമത്തിൽ തർക്കത്തിനൊടുവിൽ ദലിത് യുവാവിനെയും ബന്ധുവിനെയും  മേൽജാതിക്കാരായ ഒരു സംഘം ഗുരുതരമായി മർദിച്ചു. മർദനത്തെ തുടർന്ന് 20 കാരനായ സണ്ണിയെന്ന യുവാവ് കൊല്ലപ്പെട്ടു. കൊലയുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തതായി  പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു.

ബന്ധുവായ ഷിലുവിനൊപ്പം ഖത്തൗലിയിൽ നിന്ന് ഗ്രാമത്തിലേക്ക് മോട്ടോർ സൈക്കിളിൽ മടങ്ങുകയായിരുന്നു സണ്ണി. കാറിൽ സഞ്ചരിക്കുകയായിരുന്ന ഗ്രാമത്തലവന്റെ മകനും സണ്ണിയും തമ്മിൽ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു.

തർക്കം രൂക്ഷമാവുകയും രണ്ട് യുവാക്കളെ പ്രതികൾ ലാത്തികൊണ്ട് ആക്രമിക്കുകയും സണ്ണി മരിക്കുകയും ഷിലുവിന് പരിക്കേൽക്കുകയും ചെയ്തു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഗ്രാമത്തിൽ സുരക്ഷ ശക്തമാക്കി. മുൻകരുതൽ നടപടിയായി പ്രദേശത്ത് അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Dalit youth beaten to death, cousin injured in UP's Muzaffarnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.